എ. പത്മകുമാർ

 
Kerala

ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഡിസംബർ എട്ടിലേക്കാണ് ജാമ‍്യപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്

Aswin AM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ‌ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ഡിസംബർ എട്ടിലേക്കാണ് ജാമ‍്യപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പത്മകുമാർ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.

ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് മിനുട്സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നും താൻ പ്രായമുള്ള വ‍്യക്തിയാണെന്നും തന്നെ ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടത്തുന്നത് മനുഷ‍്യത്വ രഹിതമാണെന്നും പത്മകുമാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. നവംബർ 20ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്മകുമാർ നിലവിൽ തിരുവനന്തപുരം സ്പെഷ‍്യൽ സബ് ജയിലിലാണുള്ളത്.

ന്യൂനമർദപ്പാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

വിമാനത്താവളത്തിൽ സാങ്കേതിക തകരാർ; രാജ്യത്തുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ചു

പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോലിക്കു പുറമെ വിജയ് ഹസാരെ ട്രോഫി കളിക്കാനൊരുങ്ങി ഋഷഭ് പന്ത്

രാഹുലിനെതിരേ പരാതി നൽകിയ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ