Kerala

വെള്ളായണി കാര്‍ഷിക കോളെജില്‍ സഹപാഠിയെ പൊള്ളലേല്‍പിച്ച വിദ്യാർഥിനി അറസ്റ്റിൽ

ഇരുവരും ആന്ധ്രാ സ്വദേശികളാണ്

MV Desk

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നാലാം വർഷ ബിരുദ വിദ്യാർഥിനി ലോഹിതയാണ് പിടിയിലായത്. ലോഹിതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സഹപാഠിയെ പൊള്ളലേൽപ്പിച്ചതിനു പുറമേ മൊബൈൽ ചാർജർ ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഇരുവരും ആന്ധ്രാ സ്വദേശികളാണ്. ബിഎസ്‌സി അഗ്രികൾച്ചർ കോഴ്സിലെ അവസാന വർഷ വിദ്യാർഥിനികളാണ് ഇവർ. ഒരേ റൂമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പൊള്ളലേറ്റതിനു പിന്നാലെ വിദ്യാർഥിനി നാട്ടിലേക്ക് പോവുകയായിരുന്നു. ഗുരുതര പൊള്ളൽ കണ്ടതിനെ തുടർന്ന് ബന്ധുകളുടെ നിർദേശ പ്രകാരം പെൺകുട്ടി പിന്നീട് കോളെജിലെത്തി പരാതി നൽകുകയായിരുന്നു. പരാതിക്കു പിന്നാലെ കോളെജ് അധികൃതർ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി

ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി; നാഷണൽ ലോ സ്കൂളിലെ പ്രദർശനം റദ്ദാക്കണമെന്ന് എബിവിപി

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്‍റെ ടയർ പെട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു; യാത്രക്കാരിയുടെ കാലൊടിഞ്ഞു

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌