26കാരനായ അനു 
Kerala

തിരുവനന്തപുരത്ത് പത്തു വയസുകാരൻ മരിച്ചത് കോളറ മൂലമെന്ന് സ്ഥിരീകരണം

എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Renjith Krishna

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തു വയസുകാരൻ മരിച്ചത് കോളറ മൂലമെന്ന് സ്ഥിരീകരിച്ചു. തവരവിളയിലെ ശ്രീ കാരുണ്യ മിഷന്‍ ചാരിറ്റി സൊസൈറ്റിയിലെ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ ഹോസ്റ്റലിലെ അന്തേവാസികളായ 16 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.

കഴിഞ്ഞ ദവിസം നെയ്യാറ്റിൻകര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ 26കാരനായ അനു മരിച്ചിരുന്നു. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടികൾക്ക് കോളറ സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു സംശയം ഉയർന്നത്. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അനുവിന്റെ സ്രവസാംപിളുകള്‍ പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ മരണകാരണം കോളറയാണോ എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ