യൂട്യൂബിലൂടെ അധിക്ഷേപം, അപകീർത്തികരമായ കമന്‍റ്; സൈബർ ആക്രമണത്തിൽ പരാതിയുമായി അഭിരാമി 
Kerala

യൂട്യൂബിലൂടെ അധിക്ഷേപം, അപകീർത്തികരമായ കമന്‍റ്; സൈബർ ആക്രമണത്തിൽ പരാതിയുമായി അഭിരാമി

യൂട്യൂബർ തന്നെ വ്യക്തഹത്യ ചെയ്തുവെന്നും ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കുന്നുവെന്നും അഭിരാമി പറഞ്ഞു

തിരുവനന്തപുരം: സോഷ്യൽ‌ മീഡിയയിലെ സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി ഗായിക അഭിരാമി സുരേഷ്. തനിക്കും സഹോദരിയായ ഗായിക അമൃത സുരേഷിനെതിരേയും മോശം കമെന്‍റ് ഇട്ടയാൾക്കെതിരേയും മോശമായി ചിത്രീകരിച്ച യൂട്യൂബർക്കെതിരേയുമാണ് അഅഭിരാമി പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിരാമി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യൂട്യൂബർ തന്നെ വ്യക്തഹത്യ ചെയ്തുവെന്നും ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കുകയാണ്. തന്‍റെ അമ്മയെ അപകീർത്തിപ്പെടുത്തുന്ന സമീപനം ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അഭിരാമി വ്യക്തമാക്കി. ഫെയ്സ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തുന്ന കമൻ്റ് രേഖപ്പെടുത്തിയ ആളുടെ പേരുവിവരവും ​ഗായിക വെളിപ്പെടുത്തി. താൻ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും ​ഗായിക കൂട്ടിച്ചേർത്തു.

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി

പരക്കെ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്