കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്‌കാരം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ ഏബിൾ സി അലക്സിന് സമ്മാനിക്കുന്നു. പ്രൊഫ.പി. ആർ.കുമാര കേരള വർമ്മ, പ്രൊഫ. എൻ ലതിക,ഗീത രാജേന്ദ്രൻ എന്നിവർ സമീപം.

 
Kerala

കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ പുരസ്‌കാരം ഏബിൾ സി. അലക്സിന് സമ്മാനിച്ചു

നടനും, എഴുത്തുകാരനും, കേരള ചലച്ചിത്ര അക്കാഡമി ചെയർമാനുമായ പ്രേംകുമാർ ആണ് പുരസ്‌കാരം സമ്മാനിച്ചത്.

കൊച്ചി: തിരുവനന്തപുരം കലാനിധി സെന്‍റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്‌കാരം മെട്രൊവാർത്ത ലേഖകൻ ഏബിൾ സി. അലക്സിന് സമ്മാനിച്ചു. തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നടനും, എഴുത്തുകാരനും, കേരള ചലച്ചിത്ര അക്കാഡമി ചെയർമാനുമായ പ്രേംകുമാർ ആണ് പുരസ്‌കാരം സമ്മാനിച്ചത്.

ചലച്ചിത്ര സംവിധായകൻ കെ. മധു, നേമം പുഷ്പരാജ്, പിന്നണി ഗായിക പ്രൊഫ.എൻ ലതിക, കലാനിധി ട്രസ്റ്റ്‌ ചെയര്പേസൻ ഗീത രാജേന്ദ്രൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മേഖലയിലെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.ഈ വർഷം സിൽവർ ജൂബിലി ആഘോഷിക്കുന്ന കലാനിധി ട്രസ്റ്റ്‌, സമഗ്ര വാർത്ത റിപ്പോർട്ടിങ്ങിനാണ് എബിളിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

കർണാടക സംഗീതജ്ഞനും, സ്വാതി തിരുന്നാൾ സംഗീത കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. പി. ആർ. കുമാര കേരളവർമ്മ,പ്രമോദ് പയ്യന്നൂർ, കെ. ആർ പത്മകുമാർ, ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണി, ചലച്ചിത്ര സംഗീത സംവിധായകൻ മോഹൻ സിത്താര, ഹാബിറ്ററ്റ് ഗ്രൂപ്പ്‌ ചെയർമാൻ പദ്മശ്രീ ജി ശങ്കർ, പശ്ചിമ ബംഗാൾ ഗവ. സെക്രട്ടറി ഡോ. പി. ബി. സലിം ബാവ,മുൻ ഡി ജി പി ആർ ശ്രീലേഖ ഐ പി എസ്,കലാനിധി ട്രസ്റ്റ്‌ ചെയര്പേസൻ ഗീത രാജേന്ദ്രൻ, പ്രൊഫ. കെ. ജെ. രാമഭായ് എന്നിവർ അടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

പരിധി കടന്നു, ഉടൻ നിർ‌ത്തണം; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവം; നാലാമത്തെ അറസ്റ്റും രേഖപ്പെടുത്തി

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു