Kerala

എൻഎസ്എസ് കോളെജിലെ സംഘർഷം; എബിവിപി പ്രവർത്തകർ റിമാൻഡിൽ

ഡിസംബർ 21 നാണ് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്

പത്തനംതിട്ട: പന്തളം എൻഎസ്എസ് കോളെജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ എബിവിപി പ്രവർത്തകർ അറസ്റ്റിൽ. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത സുധി, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ 21 നാണ് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്. അക്രമത്തിൽ ഭിന്നശേഷിക്കാരനുൾപ്പെടെ 7 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനു പിന്നാലെ എബിവിപി പ്രവർത്തകരുടെ വീട് അടിച്ചു തകർത്തിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എബിവിപി ആരോപിച്ചു.

'ജെൻ സി' പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

ഓണം പൊലിച്ചു, കെഎസ്ആർടിസിക്കും

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

പരസ്പരം കൈ കൊടുക്കാതെ പിരിഞ്ഞ് ഇന്ത്യ-പാക് ക്യാപ്റ്റന്മാർ|Video

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മൂന്ന് പാർട്ടികൾ, 12 എംപിമാർ