പാലായിൽ വാഹനാപകടം: 2 സ്ത്രീകൾ മരിച്ചു, 6-ാം ക്ലാസ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

 
Kerala

പാലായിൽ വാഹനാപകടം: 2 സ്ത്രീകൾ മരിച്ചു, 6-ാം ക്ലാസ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം

കോട്ടയം: പാലാ - തൊടുപുഴ സംസ്ഥാന പാതയിൽ പ്രവിത്താനം മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ പരുക്കേറ്റ 6-ാം ക്ലാസ് വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ കാർ 2 സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരികളായ മേലുകാവുമറ്റം നെല്ലാങ്കുഴിയിൽ ധന്യ സന്തോഷ് (38), അന്തിനാട് പ്രവിത്താനം പാലക്കുഴിക്കുന്നൽ ബെന്നിയുടെ ഭാര്യ ജോമോൾ ബെന്നി (35) എന്നിവരാണ് മരിച്ചത്.

ജോമോളുടെ മകൾ പാലാ സെന്‍റ് മേരീസ് സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാർഥിനി അന്നമോളെ (12) അതീവ ഗുരുതരാവസ്ഥയിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്‍; പൂഞ്ചിൽ വെടിവപ്പുണ്ടാതായി റിപ്പോര്‍ട്ട്

കനത്ത മഴ: 3 ജില്ലകളിൽ ബുധനാഴ്ച അവധി

24 മണിക്കൂറിനുള്ളിൽ ഇന്ത്യയക്കു മേൽ കൂടുതൽ തീരുവ പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉത്തരാഖണ്ഡിലെ വീണ്ടും മേഘവിസ്ഫോടനം! പ്രദേശത്ത് കനത്ത മഴ തുടരുന്നതിൽ ആശങ്ക

ആംഗൻവാടിയിൽ ബിരിയാണിയുണ്ടാക്കാൻ പരിശീലനം