Kerala

പിറന്നാളിന് സമ്മാനമായി ബൈക്ക്; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ 23കാരൻ അപകടത്തിൽ മരിച്ചു

അഞ്ചുമിനിറ്റിലേറെ നേരം റോഡിൽ കിടന്ന നിധിൻ നാഥിനെ അതുവഴി വന്ന എക്സൈസ് വാഹനത്തിലാണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്

കൊച്ചി: പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തിൽ മരിച്ചത്.

പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എത്തിയത്. ടെസ്റ്റ് ഡ്രൈവിനിടെ എളംകുളം ഭാഗത്തെത്തി യു ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ചുമിനിറ്റിലേറെ നേരം റോഡിൽ കിടന്ന നിധിൻ നാഥിനെ അതുവഴി വന്ന എക്സൈസ് വാഹനത്തിലാണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

മാർച്ച് 15ന്‌ നിധിന്റെ 24ാം പിറന്നാളാണ്. ഏറെ നാളായി ബൈക്ക് വാങ്ങണമെന്ന നിഥിന്റെ ആഗ്രഹം സാധിച്ചു നൽകാൻ പിറന്നാൾ ദിനത്തിൽ ബൈക്ക് കിട്ടുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചാണ് അമ്മ ഷൈനിക്കൊപ്പം നിധിൻ ബൈക്ക് ഷോറൂമിൽ എത്തിയത്. കളമശേരി സ്കോഡ ഷോറൂമിൽ മെക്കാനിക്കാണ് നിധിൻ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: കാശിനാഥ് ദുരൈ. അമ്മ: ഷൈനി. സഹോദരി: നിഖിന.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു