കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് ലാൽ

 
Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ചു

കേസിലെ എട്ടാം പ്രതിയായ സുബീഷ് വെളുത്തോളിക്കാണ് പരോൾ അനുവദിച്ചത്

Aswin AM

കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ എട്ടാം പ്രതിയായ സുബീഷ് വെളുത്തോളിക്ക് സർക്കാർ പരോൾ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്.

തന്‍റെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് സുബീഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ പരോൾ അനുവദിച്ചത്.

പ്രതികൾക്ക് പരോൾ അനുവദിച്ചാൽ സ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ബേക്കൽ പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ ഇരട്ട ജീവപര‍്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്