കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് ലാൽ

 
Kerala

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതിക്ക് പരോൾ അനുവദിച്ചു

ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്

Aswin AM

കാസർഗോഡ്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിക്ക് സർക്കാർ പരോൾ അനുവദിച്ചു. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിർദേശത്തിലാണ് പ്രതിയായ അനിൽകുമാറിന് പരോൾ അനുവദിച്ചിരിക്കുന്നത്. ഒരു മാസത്തേക്കാണ് പരോൾ.

2019 ഫെബ്രുവരി 17നായിരുന്നു കൃപേഷിനെയും ശരത് ലാലിനെയും രാഷ്ട്രീയ വൈരാഗ‍്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം കേസിലെ കുറ്റവാളികളായ ഒൻപതു പേരെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നീ പ്രതികളെയായിരുന്നു ജയിൽ മാറ്റിയത്. ഒൻപതു പേർക്കും ഇരട്ട ജീവപര‍്യന്തമാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത്.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു