കേരള സർവകലാശാലയിൽ പോര് മുറുകുന്നു; ജോയിന്‍റ് രജിസ്ട്രാർക്കെതിരേ നടപടി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പോര് തുടരുന്നു. വൈസ് ചാൻസലർക്കു വിശദീകരണം നൽകാതെ അവധിയിൽ പ്രവേശിച്ച ജോയിന്‍റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലയിൽ നിന്നു മാറ്റി. പകരം ചുമതല മിനി കാപ്പന് നൽകി.
രജിസ്ട്രാർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതോടെ രജിസ്ട്രാറുടെ ചുമതല ഹരികുമാറിനായിരുന്നു. നടപടിയെടുത്തതോടെയാണ് രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകിയത്.
ഹരികുമാറിനെ ഭരണ ചുമതലയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്. ഭരണ ചുമതല മറ്റൊരു ജോയിന്‍റ് രജിസ്ട്രാർ ഹേമ ആനന്ദിന് നൽകി.
രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചതു സംബന്ധിച്ച് വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെയാണ് ജോയിന്‍റ് രജിസ്ട്രാര്‍ പി. ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച 9 മണിക്കുള്ളിൽ മറുപടി നൽകാനായിരുന്നു നിർദേശം. വിസിക്ക് മറുപടി നല്‍കാതെയാണ് ജോയിന്‍റ് രജിസ്ട്രാര്‍ രണ്ടാഴ്ച അവധിയില്‍ പോയത്.