സുജിത് രാജ് കൊച്ചുകുഞ്ഞ്  
Kerala

നടനും ഗായകനുമായ സുജിത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് രാജ് സിനിമയിലെത്തിയത്.

ആലുവ: യുവനടനും ഗായകനുമായ സുജിത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു. 32 വയസ്സായിരുന്നു. ആലുവ പറവൂർ റോഡ് സെറ്റിൽമെന്‍റ് സ്കൂളിനു മുന്നിൽ മാർച്ച് 6നുണ്ടായ അപകടത്തിൽ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുജിത് രാജ്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്കാരം.

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് രാജ് സിനിമയിലെത്തിയത്. കിനാവള്ളിയിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. സണ്ണി ലിയോണി അഭിനയിച്ച മലയാളം സിനിമ രംഗീല, മാരത്തൺ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു