സിദ്ദിഖിന് ജാമ്യം നിഷേധിച്ചതിൽ സന്തോഷം, രഹസ്യവിവരങ്ങൾ പുറത്തുവന്നതിൽ അതൃപ്തി; പരാതിക്കാരി 
Kerala

സിദ്ദിഖിന് ജാമ്യം നിഷേധിച്ചതിൽ സന്തോഷം, രഹസ്യവിവരങ്ങൾ പുറത്തുവന്നതിൽ അതൃപ്തി; പരാതിക്കാരി

ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ സിദ്ദിഖിന്‍റെ ഭാഗത്തു നിന്നും ശ്രമം നടന്നു

കൊച്ചി: സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരി. എന്നാൽ രഹസ്യമായി മൊഴി നൽകിയ പല വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തു വന്നതിൽ അതൃപ്തിയുണ്ടെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ സിദ്ദിഖിന്‍റെ ഭാഗത്തു നിന്നും ശ്രമം നടന്നു. സാക്ഷികലെ സ്വീധീനിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. പരാതിയില്‍ നടപടി എടുത്ത സര്‍ക്കാരിനും അന്വേഷണ സംഘത്തിനും നന്ദിയുണ്ടെന്നും നടി വ്യക്തമാക്കി.

അതേസമയം, സിദ്ദിഖിനായി പൊലീസ് കൊച്ചി അരിച്ച് പെറുക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖിനെ അറസ്റ്റു ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി അനുമതി നൽകിയിരുന്നു. എന്നാൽ സിദ്ദിഖ് എവിടെയാണെന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. കാക്കനാട് പടമുകളിലെ വീട് അടച്ചിട്ടിരിക്കുകയാണ്. സിദ്ദിഖിന്‍റേതായ എല്ലാ നമ്പറുകളും സ്വിച്ചിഡ് ഓഫുമാണ്. ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് തെരച്ചിൽ നടത്തി വരികയാണ്.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌