ദിലീപ്

 

File image

Kerala

നടിയെ ആക്രമിച്ച കേസ്; ഒരാഴ്ച്ചയ്ക്കകം അപ്പീൽ നൽകുമെന്ന് സർക്കാർ

വിധി തൃപ്തികരമല്ലെന്നും അപ്പീൽ പോവുമെന്നും ആദ്യം മുതൽ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു

Namitha Mohanan

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരേ ഒരാഴ്ച്ചയ്ക്കകം സർക്കാർ അപ്പീൽ നൽകും. ഇത് സംബന്ധിച്ച നിർദേശം പ്രോസിക്യൂഷന് കൈമാറി. ഡിസംബർ 8 നാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്.

വിധി തൃപ്തികരമല്ലെന്നും അപ്പീൽ പോവുമെന്നും ആദ്യം മുതൽ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്താവും തീരുമാനമെടുക്കുക.

അതേസമയം, കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു എം. പൗലോസ് സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് കണ്ട് വിവിരങ്ങൾ ധരിപ്പിച്ചു. വിധി പറയുന്നതിന് ഒരാഴ്ച മുൻപ് വിധിയുടെ പ്രധാന വിവരങ്ങൾ ഊമക്കത്തായി ചിലർക്കു ലഭിച്ചെന്ന് ഡിജിപി വ്യക്തമാക്കുന്നു.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച