നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്ന കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. കേസിന്‍റെ വിചാരണ അവസാന ഘട്ടത്തിലാണെന്ന് വിലയിരുത്തിയ കോടതി ഹർജി തള്ളുകയായിരുന്നു.
കേസിലെ പ്രതിയായ ആൾക്ക് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനാവില്ലെന്ന് ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. വിചാരണയ്ക്കെതിരായ പരിചയാണോ ഇതെന്നും കോടതി വിമർശനം ഉന്നയിച്ചിരുന്നു.
2019ൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് ഹർജിയുമായി 4 വർഷം മുൻപ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.