.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ര​ണ്ടാം​ഘ​ട്ട സാ​ക്ഷി വി​സ്താ​രം ഇ​ന്ന് തു​ട​ങ്ങും

Ardra Gopakumar

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടാം ഘ​ട്ട സാ​ക്ഷി വി​സ്താ​രം ഇ​ന്നു തു​ട​ങ്ങും. ന​ടി മ​ഞ്ജു വാ​ര്യ​ർ അ​ട​ക്കം 20 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ക്കു​ക. ഇ​തി​നി​ടെ കേ​സി​ൽ അ​ഭി​ഭാ​ഷ​ക​രെ പ്ര​തി ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. 

തു​ട​ര​ന്വേ​ഷ​ണ​ത്തി​ലെ 39 സാ​ക്ഷി​ക​ളി​ൽ 27 പേ​രു​ടെ വി​സ്താ​ര​മാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​ല്ല. ര​ണ്ടാം ഘ​ട്ടം 20 പേ​രെ​കൂ​ടി വി​സ്ത​രി​ക്കാ​നു​ള്ള​വ​രു​ടെ പ​ട്ടി​ക​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യ്ക്ക് കൈ​മാ​റി​യ​ത്. ഇ​തി​ൽ മ​ഞ്ജു വാ​ര്യ​ർ, സാ​ഗ​ർ വി​ൻ​സെ​ന്‍റ്, മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി​യു​ടെ അ​മ്മ അ​ട​ക്ക​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. സാ​ക്ഷി​ക​ൾ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

കേ​സി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ, ഹാ​ക്ക​ർ സാ​യ് ശ​ങ്ക​ർ അ​ട​ക്ക​മു​ള്ള​വ​രെ ആ​ദ്യ ഘ​ട്ടം വി​സ്ത​രി​ച്ചു. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ പ്ര​തി​ഭാ​ഗം ക്രോ​സ് വി​സ്താ​രം ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. ദി​ലീ​പി​ന്‍റെ ഫോ​ണി​ലെ തെ​ളി​വു ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു സാ​യ് ശ​ങ്ക​റി​നെ വി​സ്ത​രി​ച്ച​ത്. ക്രൈം ​ബ്രാ‌​ഞ്ചി​ന് ന​ൽ​കി​യ മൊ​ഴി സാ​യ് ശ​ങ്ക​ർ ആ​വ​ർ​ത്തി​ച്ചെ​ന്നാ​ണ് സൂ​ച​ന. 

ഇ​തി​നി​ടെ, കേ​സി​ൽ തെ​ളി​വു ന​ശി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ 3 അ​ഭി​ഭാ​ഷ​ക​രെ പ്ര​തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ന​ടി വീ​ണ്ടും നീ​ക്കം തു​ട​ങ്ങി. ഇ​വ​രെ പ്ര​തി ചേ​ർ​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​ദ്യം ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല. എ​ന്നാ​ൽ കേ​സി​ലെ മു​ഖ്യ തെ​ളി​വു ന​ശി​പ്പി​ച്ച അ​ഭി​ഭാ​ഷ​ക​രെ പ്ര​തി​യാ​ക്കാ​തെ കേ​സ് പൂ​ർ​ണ​മാ​കി​ല്ലെ​ന്നാ​ണു ന​ടി​യു​ടെ നി​ല​പാ​ട്. 2 വ​ർ​ഷ​മാ​യി തു​ട​രു​ന്ന വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഫ്രെ​ബ്രു​വ​രി അ​വ​സാ​ന വാ​ര​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി മാ​ർ​ച്ചി​ൽ വി​ധി പ്ര​സ്താ​വി​ക്കു​മെ​ന്നാ​ണ് ക​രു​ന്ന​ത്.

12 ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

പൈപ്പ് ഗ്യാസ് നിർബന്ധമാക്കുന്നു, കണക്ഷൻ എടുത്തില്ലെങ്കിൽ സിലിണ്ടർ വിതരണം നിർത്തും

കേരളത്തിനു കുരുക്കായി മൊണാലിസയുടെ കല്യാണം

വൈദ്യുതി ബില്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് പരാതി

ഹോർമുസ് കടലിടുക്കിന് ബദലായി പുതിയ സമുദ്ര വാണിജ്യ പാത