ദുരനുഭവം വെളിപ്പെടുത്തി നടി ഉഷ 
Kerala

സംവിധായകൻ റൂമിലേക്ക് വിളിപ്പിച്ചു, സഹികെട്ട് അടിക്കാനായി ചെരിപ്പൂരി; ദുരനുഭവം വെളിപ്പെടുത്തി നടി ഉഷ

പ്രതികരിച്ചതിന്‍റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. അന്ന് ആരോടാണ് പരാതി പറയേണ്ടതെന്ന് അറിയില്ലായിരുന്നെന്നും ഉഷ പറഞ്ഞു.

നീതു ചന്ദ്രൻ

കൊച്ചി: സിനിമാ മേഖലയിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി വെളിപ്പെടുത്തി നടി ഉഷ. പ്രതികരിച്ചതിന്‍റെ പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സഹനടിമാരും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കു വച്ചിട്ടുള്ളതായും ഉഷ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഉഷയുടെ തുറന്നു പറച്ചിൽ. പ്രമുഖ സംവിധായകനിൽ നിന്ന് ആദ്യ കാലഘട്ടത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സെറ്റിൽ ആദ്യം വലിയ സ്വാതന്ത്ര്യം നൽകും. പിന്നീട് ഫോൺ വിളിച്ച് റൂമിലേക്ക് വരാൻ ആവശ്യപ്പെടും. താൻ ബാപ്പയ്ക്കൊപ്പമാണ് അയാളുടെ റൂമിലേക്ക് പോയിരുന്നത്.

അതോടെ സെറ്റിൽ വച്ച് മോശമായി പെരുമാറാൻ തുടങ്ങി. നന്നായി അഭിനയിച്ചാലും നന്നായില്ലെന്നു പറയും. വല്ലാതെ അപമാനിക്കും. സഹിക്കാനാകാതെ വന്നപ്പോൾ താൻ ചെരിപ്പൂരി അടിക്കാൻ പോലും തുനിഞ്ഞിട്ടുണ്ട്. ആ സംവിധായകൻ മരിച്ചു പോയെന്നും ഉഷ പറഞ്ഞു.

ദുരനുഭവം നേരിട്ട പെൺകുട്ടികൾ പരാതി നൽകാൻ തയാറാകണം. താനഭിനയിച്ചു തുടങ്ങിയ കാലം മുതൽ ഇത്തരം ചൂഷണമുണ്ടെന്നാണ് നടി ശാരദ പറയുന്നത്. ഇനിയും പരാതി നൽകിയില്ലെങ്കിൽ ഇതു തുടരും.

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഉഷ പറഞ്ഞു. പ്രതികരിച്ചതിന്‍റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. അന്ന് ആരോടാണ് പരാതി പറയേണ്ടതെന്ന് അറിയില്ലായിരുന്നെന്നും ഉഷ പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്