എഡിജിപി എം.ആർ. അജിത് കുമാർ 
Kerala

പിൻവാതിൽ നിയമനം: എഡിജിപി അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി

ദേശീയ ഗെയിംസിലോ കോമൺവെൽത്ത് ഗെയിംസിലോ മെഡൽ നേടുന്നവർക്കു നൽകുന്ന സ്പോർട്ട്സ് ക്വാട്ടയിൽ ബോഡി ബിൽഡിങ് താരത്തെ ഉൾപ്പെടുത്താനുള്ള നീക്കം വിവാദമായിരുന്നു

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി. ബോഡി ബിൽഡിങ് താരങ്ങളുടെ പിൻവാതിൽ നിയമനം വിവാദമായ സാഹചര‍്യത്തിലാണ് നടപടി. പകരം എസ്. ശ്രീജിത്തിനാണ് ചുമതല നൽകിയിരിക്കുന്നത്.

ദേശീയ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടുന്നവരെയാണ് സാധാരണ സ്പോർട്ട്സ് ക്വാട്ടയിൽ ഇൻസ്പെക്‌ടർ റാങ്കിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു ബോഡി ബിൽഡിങ് താരത്തെ ഈ റാങ്കിൽ ഉൾപ്പെടുത്താനുള്ള നീക്കം അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു.

പിന്നാലെ കണ്ണൂർ സ്വദേശിയായ ഒരു വോളിബോൾ താരത്തെ സിപിഒ ആയി നിയമിക്കാനുള്ള നീക്കം സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ, അജിത് കുമാർ ഇതിന് തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് അജിത് കുമാറിനെ കായിക ചുമതലയിൽ നിന്നും മാറ്റിയത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍