പി.പി. ദിവ‍്യക്കെതിരെ പരാതി നൽകി എഡിഎമ്മിന്‍റെ സഹോദരൻ 
Kerala

പി.പി. ദിവ‍്യക്കെതിരെ പരാതി നൽകി എഡിഎമ്മിന്‍റെ സഹോദരൻ

ആത്മഹത‍്യ പ്രേരണകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ‍്യം

കണ്ണൂർ: പി.പി. ദിവ‍്യക്കെതിരെ പൊലീസിൽ പരാതി നൽകി മരിച്ച എഡിഎം നവീൻ ബാബുവിന്‍റെ സഹോദരൻ പ്രവീൺ ബാബു. കണ്ണൂർ സിറ്റി പൊലീസിനാണ് പരാതി നൽകിയത്. പി.പി. ദിവ‍്യക്കെതിരെയും ആരോപണം ഉന്നയിച്ച പ്രശാന്തിനെതിരെയും കേസെടുക്കണമെന്നാണ് ആവശ‍്യം. നവീൻ ബാബുവിനെ ദിവ‍്യ ഭീഷണിപ്പെടുത്തിയതായും ആത്മഹത‍്യ പ്രേരണകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ‍്യം.

നവീൻ ബാബുവിന്‍റെ മരണത്തിൽ ദിവ‍്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്‍റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം നവീൻ ബാബുവിന്‍റെ മരണത്തിൽ ദിവ‍്യക്കെതിരെ കേസെടുക്കണമെന്ന് ആവശ‍്യപ്പെട്ടാണ് മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും, ബിജെപിയും, ഹർത്താൽ ആചരിക്കുന്നത്.

കണ്ണൂരിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ദിവ‍്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ബുധനാഴ്ച മാർച്ച് നടത്തും.

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

വ്യാജ മോഷണക്കേസിൽ‌ കുടുക്കിയ സംഭവം; വീട്ടുടമയ്ക്കും മകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്