മഞ്ജുഷ, നവീൻ ബാബു

 
Kerala

നവീൻ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി

നവീൻ ബാബുവിന്‍റെ ഭാര‍്യ മഞ്ജുഷയാണ് ഹർജി നൽകിയത്

ന‍്യൂഡൽഹി: മുൻ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. നവീൻ ബാബുവിന്‍റെ ഭാര‍്യ മഞ്ജുഷയാണ് ഹർജി നൽകിയത്.

സിബിഐ അന്വേഷണം വേണമെന്ന ആവശ‍്യം ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് ഹർജിയിൽ പറ‍യുന്നത്. അതേസമയം മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ പി.പി. ദിവ‍്യയാണ് നവീൻ ബാബുവിന്‍റെ മണത്തിൽ ഏക പ്രതിയെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

കണ്ണൂർ ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് നാനൂറോളം പേജുകളുണ്ടായിരുന്നു. 82 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്.

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി

വിജയ് സേതുപതിക്കെതിരേ ലൈംഗികാരോപണം

'അമ്മ' പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതയും ദേവനും തമ്മിൽ നേർക്കുനേർ മത്സരം

പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടൽ പ്രവർത്തനക്ഷമമാകുന്നു