എഡിഎം നവീന്‍ ബാബുവിന്‍റെ മരണം കൊലപാതകമെന്ന് സംശയം; സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ  
Kerala

എഡിഎം നവീന്‍ ബാബുവിന്‍റെ മരണം കൊലപാതകമെന്ന് സംശയം; സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

ഇതേ ആവ‍ശ‍്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു

Aswin AM

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. നവീന്‍റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ പറയുന്നത്.

ഇതേ ആവ‍ശ‍്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഭാര‍്യ മഞ്ജുഷയുടെ ആവശ‍്യം. ഹർജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത മുൻകൂർ ജാമ‍്യം തേടി കോടതിയെ സമീപിച്ചു

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

ഉർവശിയുടെ സഹോദരൻ കമൽറോയ് അന്തരിച്ചു

വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മുട്ടക്കറിയുടെ പേരിൽ കലഹം; ഭർത്താവിന്‍റെ നാവ് കടിച്ചു മുറിച്ച് തുപ്പിയ യുവതി അറസ്റ്റിൽ