എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ശനിയാഴ്ച പരിഗണിക്കും

 
Kerala

എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ശനിയാഴ്ച പരിഗണിക്കും

കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി ശനിയാഴ്ച പരിഗണിക്കുക.

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും. കണ്ണൂരിലെ വിചാരണ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി ശനിയാഴ്ച പരിഗണിക്കുക.

പെട്രോൾ പമ്പിന്‍റെ എൻഒസിയുമായി ബന്ധപ്പെട്ട് പ്രശാന്തിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജ കേസ് നിർമിക്കാൻ ശ്രമിച്ചതും, പ്രതി പി.പി. ദിവ്യ ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. കൃത്യമായി അന്വേഷണം നടത്തിയാൽ വ്യാജ ആരോപണം തെളിയിക്കാൻ സാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.

പരക്കെ മഴ; മൂന്നാറിൽ രാത്രിയാത്രാ നിരോധനം

നവംബറിൽ മെസി കേരളത്തിലെത്തുമെന്ന് കായികമന്ത്രി

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറി 3 വയസുകാരന് ദാരുണാന്ത്യം

സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്; സംഘർഷം

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ; പുനരന്വേഷണ ഹർജിയെ എതിർത്ത് പി.പി. ദിവ്യ