അടൂർ പ്രകാശ്

 
Kerala

''ദിലീപിനെതിരായ അപ്പീൽ മറ്റു പണിയില്ലാത്തതിനാൽ'', അടൂർ പ്രകാശ്

തെരഞ്ഞെടുപ്പ് ദിവസം കോൺഗ്രസിനും യുഡിഎഫിനും പ്രതിസന്ധി സൃഷ്ടിച്ച് യുഡിഎഫ് കൺവീനർ. ദിലീപിനെതിരേ അപ്പീൽ നൽകേണ്ട ആവശ്യമില്ലെന്ന് പരാമർശം.

Local Desk

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ പോകുന്നത് മറ്റു പണിയില്ലാഞ്ഞിട്ടെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരെ ദ്രോഹിക്കണമെന്നു നോക്കിയിരിക്കുകയാണു സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

ദിലീപുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

സർക്കാരിനെ സംബന്ധിച്ച് എന്തും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റും. ദിലീപിന്‍റെ അറസ്റ്റിനെ സർക്കാർ രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

നടിയെന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണെന്നു പറയുമ്പോഴും, നീതി എല്ലാവർക്കും കിട്ടണമെന്നും അടൂർ പ്രകാശ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ കെട്ടിച്ചമച്ചതാണ് കേസെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല