അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; റിപ്പോർട്ട് തേടി ജില്ലാ കലക്റ്റർ

 

representative image

Kerala

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; റിപ്പോർട്ട് തേടി ജില്ലാ കലക്റ്റർ

സുമിത്രയുടെ 6 മത്തെ പ്രസവമായിരുന്നു ഇത്, നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞ് മരിച്ചിരുന്നു

Namitha Mohanan

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയാർ സ്വർണപിരിവിൽ സുമിത്രയുടെ ആൺകുഞ്ഞാണ് മരിച്ചത്. 6 മാസം ഗർഭിണിയായിരുന്ന സുമിത്ര തിങ്കളാഴ്ച രാവിലെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. പിന്നാലെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.

സംഭവത്തിൽ ജില്ലാ കലക്റ്റർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫിസർ എസിഡിഎസ് എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. ആശുപത്രിയുടെ വീഴ്ചയടക്കം പരിശോധിക്കും.

വിശദമായ പരിശോധനയ്ക്ക് സുമിത്രയെ മെഡിക്കൽ കോളെജിലേക്ക് മാറ്റും. സുമിത്രയുടെ 6 മത്തെ പ്രസവമായിരുന്നു ഇത്. ഈ 6 കുട്ടികളും മരിച്ചിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ജാമ്യം നിഷേധിച്ചതിൽ പുനഃപരിശോധനയില്ല; ഉമർ ഖാലിദിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വ്യാജ അക്കൗണ്ടുകളുടെ ആക്രമണം: പരാതി നൽ‌കി ദീപ്തി മേരി വര്‍ഗീസ്

അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിവോ, ഐക്യൂ സ്മാര്‍ട്ട് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ; മുന്നറിയിപ്പുമായി കേരള പൊലീസ്

നിതിന്‍ രാജിന്‍റെ മരണം; 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍