Kerala

ചിന്നക്കനാലിൽ കാട്ടാന വീട് തകർത്തു

ചക്കകൊമ്പനാണ് വീട് ആക്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു

ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലെ ജ്ഞാനജ്യോതി അമ്മാളിന്‍റെ വീടിന്‍റെ അടുക്കളഭാഗവും മുൻഭാഗവും തകർത്തു.

ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ആക്രമണസമയത്ത് ജ്ഞാനജ്യോതി അമ്മാളും മകൾ ഷീലയും വീട്ടിലുണ്ടായിരുന്നില്ല.

ചക്കകൊമ്പനാണ് വീട് ആക്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനു മുമ്പ് അരിക്കൊമ്പൻ ഈ പ്രദേശത്ത് സ്ഥിരമായി ഭീതി വിതച്ചിരുന്നു. അരിക്കൊമ്പനെ പ്രദേശത്തു നിന്നു മാറ്റിയ ശേഷം ഇതാദ്യാമായിട്ടാണ് കാട്ടാന വീടു തകർക്കുന്നത്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു