രമേശ് ചെന്നിത്തല, വി.ഡി. സതീശൻ

 
Kerala

എഐ ക‍്യാമറ അഴിമതി; സതീശന്‍റെയും ചെന്നിത്തലയുടെയും ഹർജികൾ തള്ളി

ഹൈക്കോടതിയാണ് ഇരുവരുടെയും ഹർജികൾ തള്ളിയത്

Aswin AM

കൊച്ചി: സംസ്ഥാനത്ത് എഐ ക‍്യാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ നൽകിയ ഹർജി തള്ളി. വസ്തുതാപരമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയാണ് ഇരുവരുടെയും ഹർജികൾ തള്ളിയത്.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ‍്യവും കോടതി തള്ളി. ആരോപണം തെളിയിക്കുന്നതിൽ പാരതിക്കാർ പരാജയപ്പെട്ടതായി ഡിവിഷൻ ബെഞ്ച് അറിയിച്ചു.

എഐ ക‍്യാമറ പദ്ധതിയിൽ 132 കോടി രൂപയോളം അഴിമതി നടത്തിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. അതേസമയം 100 കോടി രൂപയുടെ അഴമതി നടത്തിയതായാണ് വി.ഡി. സതീശൻ ആരോപിച്ചിരുന്നത്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്