.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ് 
Kerala

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

എഐ റിസപ്ഷനിസ്റ്റ് കൂടി എത്തുന്നതോടെ ബോർഡ് പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കാനാകും

Namitha Mohanan

തിരുവനന്തപുരം: നിർമിത ബുദ്ധിയുടെ സാങ്കേതികത പ്രവർത്തന വിപുലീകരണത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മാറിയിരിക്കുകയാണെന്ന് തൊഴിൽമന്ത്രി വി.​ ​ശിവൻകുട്ടി. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ് വിതരണത്തിന്‍റെയും എഐ റിസപ്ഷനിസ്റ്റിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എഐ റിസപ്ഷനിസ്റ്റ് കൂടി എത്തുന്നതോടെ ബോർഡ് പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കാനാകും. കെൽട്രോൺ സഹായത്തോടെ ഏർപ്പെടുത്തുന്ന​ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിസപ്ഷൻ പ്ലാറ്റ് ഫോം "കെല്ലി' നിലവിൽ വരുന്നതോടെ ഓഫി​സിൽ എത്തുന്ന ഒരാൾക്ക് കിയോസ്‌കിലൂടെ ബോർഡ് നൽകുന്ന സേവനങ്ങളെക്കുറിച്ചു സ്വയം ചോദിച്ചു കാര്യങ്ങൾ മനസിലാക്കാം. ഇത് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തൊഴിൽ വകുപ്പ് ജാഗ്രത പുലർത്തുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.​

കേരള മോട്ടോർ തൊഴിലാളി ബോർഡ് പ്രവർത്തനങ്ങൾ പഠിക്കാ​ൻ അ​സം, ഹരിയാന, അരുണാചൽ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കേരളത്തിലെത്തുകയും സമാനമായ പദ്ധതികൾ അവിടെ തുടങ്ങാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഇത് കേരള സർക്കാരിന്‍റെ തൊഴിൽ നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ്. ഉടമകൾക്കും തൊഴിലാളികൾക്കും അംശാദായം അടയ്ക്കാനും വിശദാംശങ്ങൾ അറിയാനും ​ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനുമായി എറണാകുളം ജില്ലാ ഓഫിസിൽ തുടങ്ങിയ പുതിയ കിയോസ്‌ക് സംവിധാനം എല്ലാ ജില്ലാ ഓഫി​സുകളിലും ഏർപ്പെടുത്തും. ക്ഷേമനിധി ബോർഡ് അംശാദായം അടക്കാൻ സാധിക്കാതെ മുടക്കം വന്നുപോയ തൊഴിലാളികൾക്ക് തുക ഒടുക്കുന്നതിന് ഒരവസരം കൂടി നൽകാ​ൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ കുടിശിക വരുത്തിയ​വർക്ക് ഡിസംബർ 31 വരെ കുടിശിക ഒടുക്കാം. ​

ഉടമകൾക്കും തൊഴിലാളികൾക്കും അംശാദായം അടയ് ക്കുന്നതിനും വിശദാംശങ്ങൾ അറിയുന്നതിനും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയ പുതിയ കിയോസ്‌ക് സംവിധാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന 197 വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.​കെ. ദിവാകരൻ, സി​ഇ​ഒയും അഡീ​ഷ​ണ​ൽ ലേബർ കമ്മിഷണറുമായ രഞ്ജിത്ത് പി. മനോഹർ, കെൽട്രോൺ മാനെ​ജിങ് ഡയറക്റ്റ​ർ വൈസ് അഡ്മിറൽ ശ്രീകുമാർ നായർ, ബോർഡ് ഡയറക്റ്റ​ർമാർ, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ധുരന്ധറും ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിയും തമ്മിൽ എന്താണ് ബന്ധം?

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം