സുരേഷ് ഗോപി.
ഫയൽ ഫോട്ടൊ
തൃശൂർ: കേരളത്തിനുളള എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.13 ജില്ലകൾ എടുത്ത് കഴിഞ്ഞാൽ ഏറ്റവും പിന്നിലുളളത് ആലപ്പുഴയാണ്.
വലിയ ദുരിതമാണ് ആലപ്പുഴക്കാർ നേരിടുന്നത്. ആലപ്പുഴയെ മുന്നിൽ കൊണ്ട് വരേണ്ടത് നമ്മുടെ കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കേണ്ടത് ഈ നാടിന്‍റെ വികസനത്തിന് അനിവാര്യമാണന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻ നിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ തൃശൂരിൽ എയിംസ് കൊണ്ട് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പൂർണ പിന്തുണ ഇതിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.