മലപ്പുറത്ത് അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു 
Kerala

മലപ്പുറത്ത് അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു

മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്

മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്‍റേയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു സംഭവം.

പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാ​ഗ് കുഞ്ഞിന്‍റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം.

കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്‍റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ല.

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; 'ബഹു' ചേർത്ത് അഭിസംബോധന ചെയ്യാൻ മറക്കരുതെന്ന് നിർദേശം

'ജെൻ സി' പ്രക്ഷോഭത്തിനിടെ ജയിൽ ചാടി ഇന്ത‍്യ‍യിലേക്ക് കടക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

ജയിലിനുള്ളിലേക്കും വ്യാപിച്ച് 'ജെൻ സി' പ്രക്ഷോഭം; 1500 ഓളം തടവുകാർ രക്ഷപ്പെട്ടു

നോവോ നോർഡിസ്ക് 9,000 ത്തോളം തൊഴിലാളികളെ പിരിച്ചു വിടുന്നു; കാരണം ഇതാണ്!

വിവാദ പ്രസ്താവന; സോനു നിഗത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ പൊലീസ്