ഐഷി ഘോഷ്

 
Kerala

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഐഷി ഘോഷ്

Aswin AM

ഇടുക്കി: കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ജെഎൻയു മുൻ വിദ‍്യാർഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ്. രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് ഐഷി ഘോഷ് ആരോപിച്ചു.

കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ 12 വർഷമായി പെൺകുട്ടികൾക്ക് വിദ‍്യാഭ‍്യാസം നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും ഉന്നത വിദ‍്യാഭ‍്യാസ മേഖലയിൽ വിദ‍്യാർഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തെന്നും അവർ പറഞ്ഞു.

രാജ‍്യത്തെ സർവകലാശാലകളെയും ഉന്നത വിദ‍്യാഭ‍്യാസ സ്ഥാപനങ്ങളും സ്വന്തം രാഷ്ട്രീ അജൻഡ നടപ്പാക്കാൻ ബിജെപി പിടിച്ചെടുക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് അവർ പറഞ്ഞു.

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി

തമിഴ്നാട്ടിൽ എംഎൽഎമാർക്കുള്ള ‘സൗജന്യ കാർ’ പദ്ധതി വിവാദത്തിൽ; വിജയ് സർക്കാരിന്‍റെ നീക്കം തള്ളി ഡിഎംകെ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ട്രാവിസ് ഹെഡിനൊപ്പം ഓപ്പണറായി മാറ്റ് റെൻഷോ, ജേക്ക് വെതറാൾഡിന് ഇടമില്ല