AK Balan file
Kerala

അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്, ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി തളരില്ല; എ.കെ. ബാലൻ

'അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്'

ന്യൂഡൽഹി: പി.വി. അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുകയാണ്. അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്. നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നുവെന്നും എ.കെ. ബാലൻ പറഞ്ഞു.

കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നെന്നും അൻവർ ആരോപിച്ചു. അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ, ഏത് കാര്യത്തിലാണ് അൻവറിനെ മുഖ്യമന്ത്രിയും സർക്കാരും അപമാനിച്ചത്. ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രിക്കെതിരാക്കാൻ ശ്രമിക്കുകയാണ്. എട്ടു വർഷമായി നടന്നു വരുന്ന കാര്യമാണിത്. എന്നാലിത് വിലപ്പോവില്ലെന്നും ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി തളരില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ