തൃശൂർ: ജയിലിലും അക്രമാസക്തനായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. ഞായറാഴ്ച ഉച്ചയോടെ ജയിലിനുള്ളിൽ ഫോൺ ഉപയോഗിച്ചുവെന്ന് സംശയം തോന്നി ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. അസിസ്റ്റന്‍റ് ജയിലർ രാഹുലിന്‍റെ തല പിടിച്ച് ചുമരിൽ ഇടിക്കുകയായിരുന്നു.നെഞ്ചിലും കഴുത്തിലും പരിക്കേറ്റ രാഹുലിനെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു. ആകാശ് തില്ലങ്കേരിയെ വിയ്യൂരിലെ തന്നെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.
ജയിലിലെ ഫാനിന്‍റെ കേടുപാടുകൾ തീർക്കണമെന്നാവശ്യപ്പെട്ട് ആകാശ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആകാശിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ജില്ലാ കലക്റ്ററുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ഷുഹൈബ് വധക്കേസിൽ ജാമ്യം നൽകിയിരുന്നെങ്കിലും ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതോടെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ ഡയിലിലേക്ക് മാറ്റി.