ആകാശ് തില്ലങ്കേരി | രാഹുൽ മങ്കൂട്ടത്തിൽ

 
Kerala

ആയങ്കിക്ക് ഒരു നിയമവും രാഹുലിന് മറ്റൊരു നിയമവും, രണ്ടും കൂടി ഒരുമിച്ച് വേണ്ട; വിമർശനവുമായി ആകാശ് തില്ലങ്കേരി

രാഹുൽ മാങ്കൂട്ടത്തിൽ ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽ എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ആകാശിന്‍റെ വിമർശനം

Namitha Mohanan

കൊച്ചി: അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ ആഭ്യന്തര വകുപ്പിനെയും രമേശ് ചെന്നിത്തലയെയും രൂക്ഷമായി വിമർശിച്ച് ആകാശ് തില്ലങ്കേരി. മൂന്ന് പീഡന കേസുകളിൽ പ്രതിയായ രാഹുൽ മങ്കൂട്ടത്തിന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫിസിൽ എന്താണ് കാര്യമെന്നാണ് ആകാശ് തില്ലങ്കേരി ചോദിക്കുന്നത്.

നിയമം എല്ലാവർക്കും തുല്യമായിരിക്കണമെന്നും ആയങ്കിക്ക് ഒരു നിയമവും,രാഹുലിന് മറ്റൊരു നിയമവും എന്നത് പാടില്ലെന്നും ആകാശ് ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ടും കൂടി ഒരുമിച്ച് വേണ്ടാ എന്നും അദ്ദേഹത്തിന്‍റെ കുറിപ്പിൽ പറയുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

മൂന്ന് പീഡന കേസ്സുകളിൽ പ്രതി ചേർക്കപ്പെട്ട,അതിന്‍റെ പേരിൽ ഇത്തവണ പാലക്കാട് സീറ്റ് നിഷേധിക്കപ്പെട്ട,കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിട്ടുള്ള രാഹുൽ മാങ്കൂട്ടത്തിൽ എന്ന പെർവെർട്ടിന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസിൽ എന്താണ് കാര്യം?

സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ പ്രളയജലം വന്ന് നിറഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് താൻ പ്രതിയാക്കപ്പെട്ടിട്ടുള്ള കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐ.പി.എസ്സിനെ കേസ്സന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ നടത്തുകയായിരുന്നു ഇയാൾ എന്നാണറിവ്. അടുത്തിടെയായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണത്രേ ഇദ്ദേഹം.

ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായ കെ.എം. ഹാരിസാണ്.

ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം

അടുത്ത തവണ ആഭ്യന്തര വകുപ്പ് മന്ത്രി മാധ്യമങ്ങളെ കാണുമ്പോൾ ഇതും കൂടി നിങ്ങൾ അദ്ദേഹത്തോടൊന്ന് ചോദിക്കണേ മാധ്യമപ്രവർത്തകരേ...

നിമയം എല്ലാവർക്കും തുല്യമായിരിക്കണം.ആയങ്കിക്ക് ഒരു നിയമവും,രാഹുലിന് മറ്റൊരു നിയമവും എന്നത് പാടില്ല.

അതായത്,

രണ്ടും കൂടി ഒരുമിച്ച് വേണ്ടാ..

വിദ്യാർഥികളെ വെടിവയ്ക്കണമെന്ന പരാമർശം; ടി.ജി. മോഹൻദാസിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്

മമതാ ബാനർജിയുടെ കാറിന് നേരെ ആക്രമണം

കേരള ചരിത്രത്തിൽ ആദ‍്യമായിട്ടാണോ 3 പേരെ കടലിൽ കാണാതാകുന്നത്? ഇടത് സർക്കാരിന്‍റെ കാലത്ത് എത്ര പേരെ കാണാതായെന്ന് മുഖ‍്യമന്ത്രി

ഇന്ത്യ, ചൈന സ്ഥാനപതിമാരുമായി നേപ്പാൾ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

ലങ്കൻ സ്പിന്നർമാരെ മെരുക്കാൻ സർഫറാസ് ഖാൻ എത്തുന്നു; യുവതാരവും പരിഗണനയിൽ