ആലപ്പുഴയിൽ കയർഫെഡ് ഷോറൂമിൽ തീപിടിത്തം
ആലപ്പുഴ: ആലപ്പുഴ കലക്റ്ററേറ്റ് ജങ്ഷനു സമീപത്തെ കയർഫെഡ് ഷോറൂമിൽ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ചകിരി, കിടക്ക, റബർ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
സ്ഥാപനത്തിൽ നിന്നും പുക ഉയർന്നതോടെ ജീവനക്കാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഷോറൂമിൽ നിന്ന് നിരവധി സാധനങ്ങൾ ജീവനക്കാർ പുറത്തേക്ക് മാറ്റി.