ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'

 
Kerala

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അട്ടിമറി നടന്നതായി എസ്ഐടി

എസ്പി ഷൗക്കത്തിലി ഡിജിപിക്ക് റിപ്പോർട്ട് കൈമാറി

Aswin AM

തിരുവനന്തപുരം: 2023ൽ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം.

ഇതു സംബന്ധിച്ച റിപ്പോർട്ട് എസ്പി ഷൗക്കത്തിലി ഡിജിപിക്ക് കൈമാറി. എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ആദ‍്യം കേസ് അന്വേഷിച്ച ഉദ‍്യോഗസ്ഥരുടെ മൊഴികളും കേസ് ഡയറി തിരുത്തിയത് അടക്കമുള്ള കാര‍്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന.

അജിത് കുമാർ കേസ് ഡയറി തിരുത്തിയതായി നേരത്തെ തന്നെ മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. എഡിജിപിയുടെ അറിവോടയാണ് രേഖകൾ തിരുത്തിയതെന്ന് ഗ്രേഡ് എസ്ഐമാരും ചോദ‍്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

അതേസമയം, മുഖ‍്യമന്ത്രിയുടെ സുരക്ഷ ഒരുക്കുക‍യാണ് ഉദ‍്യോഗസ്ഥർ ചെയ്തതെന്നും അതൊരു രക്ഷാപ്രവർത്തനം ആണെന്നായിരുന്നു അന്ന് മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ പ്രതികരണം.

മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.

എൻഡിഎ-ഇന്ത്യ സഖ്യം എംപിമാർ മുഖാമുഖം; പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിൽ നേർക്കുനേർ ഭരണ-പ്രതിപക്ഷ പ്രതിഷേധം

സവർക്കറെ പുകഴ്ത്തി ചോദ്യം; സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

''ഇന്ത‍്യൻ ടീമിലെത്തിയപ്പോൾ അവൻ ഒരു ഇൻട്രോവെർട്ടായിരുന്നു, സംസാരിച്ചിരുന്നത് ചിലരോട് മാത്രം''; ഗംഭീറിനെ പറ്റി ഹർഭജൻ

കാവേരി നദീജല തർ‌ക്കം; കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം

യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്; ഓൺലൈൻ ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്‍റെ കർശന നിർദേശം