നിരന്തരം വിളിച്ച് ശല്യപ്പെടുത്തി; മുകേഷിനെതിരേയും ആരോപണം, രാഷ്ട്രീയ ഗൂഢാലോചനയെന്ന് പ്രതികരണം 
Kerala

''നിരന്തരം ശല്യപ്പെടുത്തി''; എംഎൽഎ മുകേഷിനെതിരേയും ആരോപണം

കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഭാഗമായി ചെന്നൈയിൽ താമസിച്ചിരുന്നപ്പോൾ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആരോപണം, രാഷ്ട്രീയ ഗൂഢാലോചനയെന്ന് എംഎൽഎയുടെ പ്രതികരണം

നീതു ചന്ദ്രൻ

തിരുവനന്തപുരം: ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടനും എഎൽഎയുമായ മുകേഷിനെതിരേ ആരോപണം ഉയരുന്നു. കാസ്റ്റിങ് ഡയറക്റ്ററായ ടെസ് ജോസഫാണ് നടൻ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും മുറിയിലേക്ക് ക്ഷണിച്ചുവെന്നും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 2018ൽ ടെസ് ജോസഫ് നടനെതിരേ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഭാഗമായി ചെന്നൈയിൽ ഹോട്ടലിൽ താമസിച്ചിരുന്നപ്പോൾ മുകേഷ് മോശമായി പെരുമാറിയെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്. കോടീശ്വരൻ പരിപാടിയിലെ അണിയറപ്രവർത്തകരിൽ ഉണ്ടായിരുന്ന ഏക സ്ത്രീയായിരുന്നു ടെസ്.

നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നു. പിന്നീട് മുകേഷിന്‍റെ മുറിക്കരികിലേക്ക് തന്‍റെ റൂം മാറ്റി. അതോടെ ഭയപ്പെട്ട് പരിപാടി നിയന്ത്രിച്ചിരുന്ന ഡെറിക് ഒബ്രയാനുമായി ബന്ധപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മടങ്ങുകയുമായിരുന്നുവെന്ന് ടെസ്. നിയമം അധികാരമുള്ളവർക്ക് വേണ്ടിയുള്ളതാണ്. എവിടെയാണ് പ്രതീക്ഷ എന്നും ടെസ് സ്റ്റോറിയിൽ കുറിച്ചു.

അതേ സമയം ആരോപണം ഉന്നയിച്ച പെൺകുട്ടിയെ തനിക്ക് ഓർമ പോലുമില്ലെന്ന് മുകേഷ് പ്രതികരിച്ചു. തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി