Kerala

'ജഡ്ജിമാർക്കെതിരായ ആരോപണം'; കെ.എം. ഷാജഹാനെതിരെ നടപടിക്കൊരുങ്ങി ബാർ കൗൺസിൽ

ബാർ കൗൺസിൽ സ്വമേധയാ എടുത്ത കേസ് പരിശോധിക്കാൻ അച്ചടക്ക സമിതിക്ക് നിർദ്ദേശം നൽകി

കൊച്ചി : ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണങ്ങളുന്നയിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരെ നടപടിയെടുക്കാനൊരുങ്ങി ബാർ കൗൺസിൽ. ബാർ കൗൺസിൽ സ്വമേധയാ എടുത്ത കേസ് പരിശോധിക്കാൻ അച്ചടക്ക സമിതിക്ക് നിർദ്ദേശം നൽകി.

ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന ആരോപണത്തിനു പിന്നാലെ കെ.എം. ഷാജഹാൻ യൂട്യൂബ് ചാനലിൽ ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ