എഎംഎഐ മാധ്യമ പുരസ്കാരം എം.ബി സന്തോഷിന് 
Kerala

എഎംഎഐ മാധ്യമ പുരസ്കാരം എം.ബി. സന്തോഷിന്

അവാർഡ് ഞായറാഴ്ച തിരുവനന്തപുരം കെടിഡിസി ഹോട്ടൽ സമുദ്രയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സമ്മാനിക്കും.

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2023 ലെ മാധ്യമ പുരസ്കാരം മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി സന്തോഷിന്. ആയുർവേദ മേഖലയിലെ വികസനത്തിനും പ്രചരണത്തിനും ആയുർവേദത്തിന്‍റെ നന്മകൾ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന മാധ്യമ രംഗത്തെ പ്രമുഖർക്ക് എല്ലാ വർഷവും നൽകിവരുന്നതാണ് എഎംഎഐ മാധ്യമ പുരസ്കാരം. മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് എം.ബി സന്തോഷിനെ ഇത്തവണത്തെ പുരസ്കാരത്തിന് തെരഞ്ഞെടുക്കുകയായിരുന്നെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.

15000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് ഞായറാഴ്ച തിരുവനന്തപുരം കെടിഡിസി ഹോട്ടൽ സമുദ്രയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സമ്മാനിക്കും. കേരള നിയമസഭയുടെ മാധ്യമ പുരസ്കാരം തുടർച്ചയായ 4 തവണയായി കരസ്ഥമാക്കിയ എം.ബി. സന്തോഷിന് ഈ വർഷത്തെ പരിസ്ഥിതി മാധ്യമ പുരസ്കാരം, സംസ്ഥാന ജൈവ വൈവിധ്യ പുരസ്കാരം, റോട്ടറി ഫോർട്ട് മാധ്യമ പുരസ്കാരം എന്നിവയും ലഭിച്ചിരുന്നു.

തിരുവനന്തപുരം പാൽക്കുളങ്ങര "ശ്രീരാഗ'ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഗവ. ആയുർവേദ കോളെജ് അവസാന വർഷ ബിഎഎംഎസ് വിദ്യാർഥി എ‌സ്.പി ഭരത്, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളെജിലെ രണ്ടാംവർഷ മെക്കാനിക്കൽ വിദ്യാർഥി എസ്.പി. ഭഗത് എന്നിവർ മക്കളാണ്. പൂർണ ഉറൂബ് നോവൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'ആടുകഥ' ഉൾപ്പെടെ 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ