Kerala

ശ്രദ്ധയുടെ ആത്മഹത്യ: അമൽജ്യോതിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്

ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത

കോട്ടയം: അമൽജ്യോതി എൻജീനിയറിങ് കോളെജിലെ വിദ്യാർഥിയായ ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്. ചർച്ചയ്ക്കെത്തിയ ചീഫ് വിപ്പ് എൻ.ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

അതേസമയം സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ടി.എം. വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച കോളെജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു.

ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പൊലീസ് പരിശോധിക്കുന്നതിനു മുമ്പേ അധ്യാപകർ ശ്രദ്ധയുടെ മുറിയിൽ കയറിയിരുന്നായി വിദ്യാർഥികളും സംശയം പങ്കുവെച്ചു. 2022 സ്നാപ് ചാറ്റിൽ സുഹൃത്തിനയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് ആരോപണം.

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം