ആമയൂർ കൂട്ടക്കൊലക്കേസ്; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

 
Kerala

ആമയൂർ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

ഭാര്യയെയും 4 മക്കളെയും പ്രതി കൊന്നുവെന്നാണ് കേസ്. കൊലപാതത്തിനു മുൻപ് മൂത്ത മകളെ റെജി കുമാർ ലൈംഗികമായി ദുരുപയോഗം ചെയ്തതായും തെളിവുകളുണ്ട്

ന്യൂഡൽഹി: ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജി കുമാറിന്‍റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി നടപടി. പ്രതിക്ക് മാനസാന്തരമുണ്ടായെന്ന വിലയിരുത്തലിലാണ് സുപ്രീം കോടതി വധശിക്ഷ റദ്ദ് ചെയ്തിരിക്കുന്നത്.

2008 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യ ലിസി, മക്കളായ അമല്യ, അമൽ, അമലു, അമന്യ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുൻപ് മൂത്ത മകളെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു.

2009ൽ പ്രതി റെജി കുമാറിന് പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 2014ൽ ഹൈക്കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. 2023ൽ സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തു. തുടർന്ന് റെജി കുമാറിന്‍റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം വധശിക്ഷ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ