അമീബിക് മസ്തിഷ്ക ജ്വരം; പത്തനംതിട്ട സ്വദേശിക്ക് രോഗ ലക്ഷണങ്ങൾ
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. പത്തനംതിട്ട പെരുനാട് സ്വദേശിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇയാളെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി.
രോഗബാധ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.