അനിൽ അക്കര
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങി വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കര. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുന്നത്. വാർഡിന്‍റെ കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2016ലാണ് എംഎൽഎയാവുന്നത്. പിന്നീട് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.