Anil Antony file
Kerala

സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ല; എം.എം. ഹസന്‍റെ പരാമര്‍ശത്തില്‍ മറുപടിയുമായി അനിൽ ആന്റണി

കോഴ ആരോപണത്തിലും അനില്‍ ആന്‍റണി പ്രതികരിച്ചു

Namitha Mohanan

പത്തനംതിട്ട: അനിൽ ആൻ്റണി പിതൃനിന്ദ നടത്തിയെന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്റെ പരാമർശത്തിന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനില്‍ ആന്‍റണി. കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണ്. 80 വയസ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് . ഹസന്‍റേത് സംസ്കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു.

കോഴ ആരോപണത്തിലും അനില്‍ ആന്‍റണി പ്രതികരിച്ചു. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്നും നിയമപരമായ നടപടിയാണോ എന്ന് ചോദിച്ചപ്പോൾ കാത്തിരുന്ന് കാണാമെന്നായിരുന്നു അനിൽ ആന്റണിയുടെ മറുപടി.

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു

ജെൻസി നേതാവിന്‍റെ മരണം; ബംഗ്ലാദേശിൽ വ്യാപക പ്രക്ഷോഭം, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ