പരീക്ഷയെഴുതാൻ കുട്ടികളെത്തി, കൊടുക്കാൻ ചോദ്യപേപ്പറില്ല; ഒടുവിൽ ചോദ്യങ്ങൾ വായിച്ച് കേൾപ്പിച്ച് അധ്യാപകർ!

 
Kerala

പരീക്ഷയെഴുതാൻ കുട്ടികളെത്തി, കൊടുക്കാൻ ചോദ്യപേപ്പറില്ല; ഒടുവിൽ ചോദ്യങ്ങൾ വായിച്ച് കേൾപ്പിച്ച് അധ്യാപകർ!

മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ സ്കൂളുകളിലാണ് ചോദ്യപേപ്പർ എത്താതിരുന്നത്

Namitha Mohanan

കോഴിക്കോട്: കോഴിക്കോട്ട് ഒൻപതാം ക്ലാസ് തൊഴിൽ ഉദ്ഗ്രഥിത പരീക്ഷയ്ക്കുള്ള പാർട്ടി 3 ചോദ്യപേപ്പർ എത്തിയില്ല. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ സ്കൂളുകളിലാണ് ചോദ്യപേപ്പർ എത്താതിരുന്നത്. തുടർന്ന് ഇ-മെയിൽ വഴി ചോദ്യപേപ്പർ അയച്ച് നൽകി ക്ലാസിൽ അധ്യാപകൻ ചോദ്യപേപ്പർ വായിച്ച് കേൾപ്പിച്ചാണ് കുട്ടികൾ പരീക്ഷ എഴുതിയത്.

തൊഴിൽ ഉദ്ഗ്രഥിത പരീക്ഷയ്ക്ക് 3 പാർട്ട് ചോദ്യ പേപ്പറാണ് ഉള്ളത്. ഇതിൽ ആദ്യ 2 ഭാഗത്തിന്‍റെ ചോദ്യപേപ്പർ എത്തിയെങ്കിലും മൂന്നാം ഭാഗം എത്തിയിരുന്നില്ല. സംഭവത്തിൽ എംഎസ്എഫ് പ്രതിഷേധവുമായി രംഗത്തെത്തി. ഡിഡിഇ ഓഫിസ് എംഎസ്എഫ് ഉപരോധിച്ചു.

മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം; നിർദേശം നൽകി ജില്ലാ കലക്റ്റർ

ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ചു; 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് നിയമനടപടിക്ക്

12 കാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹം കാണിച്ചുകൊടുത്തയാളെ നാട്ടുകാർ തല്ലിക്കൊന്നു!

"23 വർഷമായി നിങ്ങളെന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്"; ഒട്ടും മോശമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

"മുരുകൻ ജനിച്ചത് ഉത്തരേന്ത്യയിൽ"; തമിഴ്നാട്ടിൽ‌ കത്തിപ്പടർന്ന് വിവാദം!