ഓട്ടോ റിക്ഷ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട്ട് ആറുപേര്‍ക്ക് വെട്ടേറ്റു 
Kerala

ഓട്ടോ റിക്ഷ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട്ട് ആറുപേര്‍ക്ക് വെട്ടേറ്റു

കഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്

പാലക്കാട്: പാലക്കാട് മേട്ടുപ്പാറയിൽ 6 പേർക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് ആക്രമണത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഒരാളുടെ പരുക്ക് ഗുരുതരമാണ്. കല്ലേറില്‍ നാലുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

കഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. കുമാരന്‍റെ മകനും സഹോദരനും സഹോദരഭാര്യയ്ക്കും മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. രാവിലെ കുമാരനെ രമേഷ്, രതീഷ് എന്നിവര്‍ വീടുകയറി ആക്രമിക്കുകയായിരുന്നു.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്