Kerala

അരിക്കൊമ്പൻ ഡാമിനടുത്തു തുടരാൻ കാരണം ആരോഗ്യ പ്രശ്നം?

ആനകൾ പൊതുവേ ജലാശയത്തിനടുത്തു നിന്നു മാറാതെ നിൽക്കുന്നത് വ്രണമോ ആരോഗ്യപരമായ മറ്റ് അസ്വസ്ഥകളോ ഉള്ളപ്പോൾ

കൊച്ചി: തമിഴ്‌നാട് വനം വകുപ്പ് കളക്കാട് മുണ്ടൻതുറ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ ഡാം സൈറ്റിനടുത്തു തന്നെ തുടരാൻ കാരണം ആരോഗ്യ പ്രശ്നങ്ങളാവാമെന്ന് വിദഗ്ധർ.

ആന ആരോഗ്യവാനാണെന്ന‌ും തീറ്റയെടുക്കുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എന്നാൽ, ആനകൾ പൊതുവേ ജലാശയത്തിനടുത്തു നിന്നു മാറാതെ നിൽക്കുന്നത് വ്രണമോ ആരോഗ്യപരമായ മറ്റ് അസ്വസ്ഥകളോ ഉള്ളപ്പോഴാണെന്നാണ് മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്.

തുമ്പിക്കൈയിലെ മുറിവ് ആശങ്കാജനകമാണെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മുറിവിലെ അസ്വസ്ഥത വർധിച്ചാൽ ആന വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കാനും സാധ്യത ഏറെയാണ്.

നേരത്തെ, ആന തീറ്റയെടുക്കാൻ വരുന്നതിന്‍റെ ദൃശ്യങ്ങൾ തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വീറ്റ് ചെയ്തത്. മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ അരിക്കൊമ്പനുള്ളത്.

ചിന്നക്കനാലിൽ നിന്നു പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ട ആന തമിഴ്നാട് ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്നാണ് തമിഴ്നാട് വനം വകുപ്പ് വീണ്ടും മയക്കുവെടി വച്ച് പിടികൂടിയത്.

അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. തുമ്പിക്കൈയ്ക്ക് അടക്കം പരിക്കുണ്ടായിരുന്നു. ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടതെന്നും വനം വകുപ്പ് പറയുന്നു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്