അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായകഘട്ടത്തിൽ; വെല്ലുവിളിയായി പുഴയിലെ അടിയൊഴുക്ക് 
Kerala

അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായകഘട്ടത്തിൽ; വെല്ലുവിളിയായി പുഴയിലെ അടിയൊഴുക്ക്

നദിയിലെ കുത്തൊഴുക്ക് താത്കാലികമായി നിയന്ത്രിച്ച് തെരച്ചിൽ തുടരാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

അങ്കോല: ഉത്തര കന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായകഘട്ടത്തിൽ. തെരച്ചിലിന്‍റെ പത്താം ദിനത്തിൽ നദിക്കടിയിൽ കണ്ടെത്തിയ ട്രക്കിൽ ആളുണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം. അതിനായി മുങ്ങൽ വിദഗ്ധരുടെ സഹായം തേടും. അതേ സമയം ഗംഗാവാലി നദിയിലെ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയായി മാറുന്നുണ്ട്.നദിയിലെ കുത്തൊഴുക്ക് താത്കാലികമായി നിയന്ത്രിച്ച് തെരച്ചിൽ തുടരാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. നദിക്കടിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്‍റേത് തന്നെയാണെന്നാണ് നിഗമനം.

ക്യാബിനിൽ ആളുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിയതിന് ശേഷം മാത്രമേ ലോറി കരയിലേക്കടുപ്പിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങൂ. കുത്തൊഴുക്കുള്ള പുഴയിൽ ഉറപ്പിച്ച് നിർത്തും. അതിനു ശേഷം ലോക്ക് ചെയ്തതിനു ശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി എടുക്കാനാണ് ശ്രമം.

ബുധനാഴ്ചയാണ് നദിക്കടിയിൽ ലോറിയുണ്ടെന്ന് കണ്ടെത്തിയത്. പ്രദേശത്ത് മാധ്യമപ്രവർത്തകർക്ക് പ്രവേശനം ഇല്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ നിരോധിച്ചിട്ടുമുണ്ട്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ