ആര്യാടൻ ഷൗക്കത്ത്

 

File

Kerala

നിലമ്പൂര്‍: ആര്യാടൻ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ 27ന്

77,737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്.

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് എംഎൽഎയായുള്ള സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 27ന് നടക്കും. ജൂൺ 27 ന് വൈകിട്ട് 3.30ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ന‌ടത്തുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.

പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോ‌ടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ യുഡിഎഫിനായി മണ്ഡലം തിരിച്ചുപിടിച്ച ആര്യാടൻ ഷൗക്കത്ത് തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മുന്നിലായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളിൽ 44.17% വോട്ട് ആര്യാടൻ ഷൗക്കത്ത് നേടിയിരുന്നു. 77,737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്.

എം.സ്വരാജിന് 66660 വോട്ടും; പി.വി.അൻവർ 19760 വോട്ടും; എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് 8648 വോട്ടും; നോട്ടയ്ക്ക് 630 വോട്ടുമാണ് നേ‌ടിയത്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി