അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു; 2 തൊഴിലാളികൾക്ക് പൊള്ളലേറ്റു
കൊല്ലം: അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു. കുരീപ്പുഴ പാലത്തിന് സമീപം സെന്‍റ് ഡോർഡ് ദ്വീപിനോട് ചേർന്നുള്ള ഭാഗത്താണ് സംഭവം. 2 മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റു. ആന്ധ്രാ സ്വദേശികൾക്കാണ് പരുക്കേറ്റത്.
തീ പടർന്നതോടെ നങ്കുരം അഴിച്ചു മാറ്റുകയായിരുന്നു. ഇതോടെ തീ മറ്റ് ബോട്ടുകളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാനായി. പാചക ആവശ്യത്തിനായി ബോട്ടുകളിലുള്ള ഗ്യാസ് സിലിണ്ടറുകളും ബോട്ടുകളിലുള്ള ഡീസലും തീ അനിയന്ത്രിതമായി കത്താൻ കാരണമായെന്നാണ് വിലയിരുത്തൽ. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.