കാപ്പാ കേസ് പ്രതിക്കടക്കം റിമാൻഡ് റിപ്പോർട്ട് വിവരം ചോർത്തി നൽകി; എഎസ്ഐയ്ക്ക് സസ്പെൻഷൻ
file image
പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്ക് ഉൾപ്പടെ വിവരം ചോർത്തി നൽകിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനുകുമാറിനെതിരായാണ് ഡിഐജി അജിത ബീഗത്തിന്‍റെ നടപടി.
പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപേ ജാമ‍്യം ലഭിക്കാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ. ഇതേത്തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിനുകുമാറിനെതിരേ കൂടുതൽ നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്.